വടകര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ വന്‍ തീപിടുത്തം ; ലക്ഷങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : വടകര ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ഗോഡൗണില്‍ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വടകര താലൂക്കിലെ നാല്‍പ്പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന സ്‌റ്റേഷനറി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

ഗോഡൗണിന്‌ സമീപം  താമസിക്കുന്നവരാണ്‌ തീപടരുന്നത്‌ കണ്ടത്‌. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ മനോജ്‌ കുമാറിന്റെ നേതൃത്വത്തില്‍ വടകര ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റും സ്റ്റേഷന്‍ ഓഫീസര്‍ ബാസിതിന്റെ നേതൃത്വത്തില്‍ നാദാപുരത്ത് നിന്നുള്ള ഒരു  യൂണിറ്റും തീ അണക്കാൻ രംഗത്തെത്തി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...