മൂന്ന് ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടി, ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതായി ആരോഗ്യവകുപ്പ്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് പറയുന്നു . സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ 906 പേര്‍ 60 വയസ്സില്‍ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട് .

നേരത്തേ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ സ്ഥിതി ആശങ്കാജനകം. കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്. പത്തനംതിട്ടയില്‍ രണ്ടുശതമാനം വര്‍ധനവാണ് പോസിറ്റിവിറ്റി നിരക്കിലുണ്ടായത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുളള കണക്കും റിപ്പോര്‍ട്ടില്‍ ഉണ്ട്. പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയില്‍ പ്രായമുളള ഒമ്ബതുപേരും 21-30 വയസ്സിനിടയില്‍ പ്രായമുളള 35 പേരും, 31-40നും ഇടയില്‍ പ്രായമുളള 77 പേരും 40-50നും ഇടയില്‍ പ്രായമുളള 218 പേരും 51-60 നും ഇടയില്‍ പ്രായമുളള 561 പേരുമാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 61-70 ഉം ഇടയില്‍ പ്രായമുളള 966 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്.

അറുപത് വയസ്സിന് മുകളില്‍ പ്രായമുളള 2210 പേരാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പേര്‍ക്കും മറ്റുഗുരുതര രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...