ജോസ്.കെ മാണി ഡല്‍ഹിയില്‍ : എം.പി സ്ഥാനം ഇന്ന് രാജിവെച്ചേക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജോസ് കെ.മാണി രാജ്യസഭാ എം.പി.സ്ഥാനം ഇന്ന്‌ തന്നെ രാജിവെച്ചേക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകൾ. ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.

ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ ജോസ് കെ.മാണി ഇന്നുതന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന. കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റിൽ ആര് മത്സരിക്കണമെന്ന് പാർട്ടി പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ പി.കെ.സജീവ്, സ്റ്റീഫൻ ജോർജ്, പി.ടി.ജോസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ നേടിയ എം.പി.സ്ഥാനം ജോസ് കെ.മാണി രാജിവെക്കാത്തതിനെ ചൊല്ലി വലിയ വിമർശനം കോൺഗ്രസ് ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത പാർട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ജോസ് കെ.മാണിയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...