ബേപ്പൂർ : കോഴിക്കോട് ബേപ്പൂരിൽ മരമില്ലിനോട് ചേർന്നു പ്രവർത്തിക്കുന്ന ഫർണീച്ചർ നിർമ്മാണ – സംഭരണ കേന്ദ്രം തീകത്തിനശിച്ചു. ബേപ്പൂർ ബിസി റോഡിന് സമീപം ബ്ലയ്സ് ഫർണീച്ചർ എന്ന സ്ഥാപനമാണ് പൂർണമായും അഗ്നിക്കിരയായത്. നിർമ്മാണം പൂർത്തിയായ 20 ലക്ഷം രൂപയുടെ ഫർണീച്ചറുകളും യന്ത്രങ്ങളുമുൾപ്പെടെ കത്തിയമർന്നു. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ഫറോക്ക് സ്വദേശി തറയിൽ സുധീഷ് കുമാറാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവസ്ഥലം വി കെ സി മമ്മത് കോയ എം എൽ എ യും കോർപ്പറേഷൻ കൗൺസിലർമാരും സന്ദർശിച്ചു.
ബേപ്പൂരിൽ ഫർണിച്ചർ നിർമ്മാണ കേന്ദ്രം കത്തിനശിച്ചു ; 25 ലക്ഷം രൂപയുടെ നഷ്ടം
RECENT NEWS
Advertisment