പാലക്കാട് : പാലക്കാട് ഹോട്ടലിൽ വൻ തീപിടുത്തം. സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിച്ചത്. റസ്റ്ററന്റ് പൂർണമായി കത്തി നശിച്ചു. ഹോട്ടലിനുള്ളിൽ ഇപ്പോഴും തീ പടരുന്നുണ്ട്. ഗ്യാസ് കുറ്റികൾ നീക്കിയിട്ടുണ്ടെങ്കിലും തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടരുന്നതായാണ് സൂചന. ഹോട്ടലിൽനിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം ; ഹോട്ടല്‍ പൂര്‍ണ്ണമായി കത്തിനശിച്ചു
RECENT NEWS
Advertisment