EXCLUSIVE – മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍ക്കിട്ട് ഒരു പണികൊടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ഫയര്‍ഫോഴ്സ് മേധാവി ഹരികുമാര്‍ കെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍ക്കിട്ട് ഒരു പണികൊടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ഫയര്‍ഫോഴ്സ് മേധാവി ഹരികുമാര്‍ കെ. പെരുമ്പാവൂരിലെ സിവില്‍ ഡിഫന്‍സ് വോളന്റിയറായ യുവതിയോടാണ് ഹരികുമാറിന്റെ നിര്‍ദ്ദേശം. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി.

കൊല്ലം ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍ ആയിരുന്ന ഹരികുമാറിനെ പണീഷ്മെന്റ് എന്ന നിലയിലാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ പലരില്‍നിന്നും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെയോ ഫയര്‍ ആന്റ് റെസ്ക്യു മേധാവിയുടെയോ അനുവാദമില്ലാതെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മുദ്രയുള്ള ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത് പത്തനംതിട്ട മീഡിയ വാര്‍ത്തയിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് അനുവാദമില്ലാതെ നല്‍കിയ മുഴുവന്‍ കാര്‍ഡുകളും ഇദ്ദേഹം തിരിച്ചെടുത്തിരുന്നു.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഒരു വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിനെ പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഈ വാര്‍ത്തക്ക് പിന്നില്‍ തൊടുപുഴ സ്വദേശിയായ മനോജ്‌ ഗാലക്സി എന്നയാള്‍ ആണെന്നാണ്‌ ഹരികുമാര്‍ ഫോണില്‍ യുവതിയോട് പറയുന്നത്. മനോജ്‌ മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടര്‍ ആണെന്നും അയാള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണമെന്നും ഹരികുമാര്‍ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. മനോജിന്റെ ദൌര്‍ലബ്യങ്ങള്‍ മനസ്സിലാക്കി ഒരു പണികൊടുക്കണം എന്നാണ് ആവശ്യം.

തനിക്ക് ഇനിയും 15 വര്‍ഷം സര്‍വീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാല്‍ ഒരു സസ്പെന്‍ഷന്‍ കിട്ടുമെന്നും ഹരികുമാര്‍ പറയുന്നു. ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നുമാണ് ഹരികുമാര്‍ യുവതിയുമായി സംസാരിക്കുന്നത്. യുവതിയെ വിളിച്ച് വിവരങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നതും സുഹൃത്താണ്. യുവതിയുമായി സംസാരം ആരംഭിക്കുമ്പോള്‍ തന്നെ ഹരികുമാര്‍ തന്നെ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്. യുവതി ഏറെ ഭയത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. വിരമിച്ച ഐ.പി.എസ്  ഓഫീസര്‍ ശ്രീലേഖയെക്കുറിച്ചും വളരെ മോശമായി യുവതിയോട് പറയുന്നുണ്ട്.

എന്നാല്‍ സേനയിലും ഡിഫന്‍സ് വോളന്റിയര്‍മാര്‍ക്കിടയിലും ഹരികുമാറിന് നല്ല സ്വീകാര്യതയുണ്ടായിരുന്നു. പ്രളയകാലത്ത് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിരുന്നു. 2020 -21 ല്‍ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിക്കുകയുമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....