വെള്ളപ്പൊക്കം ; ഒറ്റപ്പെട്ട കുരുമ്പന്‍മൂഴിയിലേക്ക് പാതയൊരുക്കി ഫയര്‍ ഫോഴ്‌സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ് വേയില്‍ രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞ് കാല്‍നടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശക്തമായ മഴ ഉണ്ടാകുമ്പോള്‍ പമ്പാ നദിക്ക് അക്കരെയുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കുരുമ്പന്‍മൂഴിയിലെ അഞ്ഞൂറില്‍ അധികം കുടുംബങ്ങള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാതെ ഒറ്റപ്പെടുന്നസ്ഥിതി ഉണ്ടാകാറുണ്ട്.

ജെ.സി.ബി ഉപയോഗിച്ചാണ് റാന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോസ് വേയിലെ മണല്‍ നീക്കിയത്. നാട്ടുകാരുടെ സേവനവും ജെ.സി.ബി ഓപ്പറേറ്റര്‍ അപ്രാച്ചന്റെ സന്നദ്ധ സേവനത്തെയും അഭിനന്ദിക്കുന്നതായി റാന്നി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി സന്തോഷ്‌കുമാര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ടീമില്‍ ജെ.എസ് ജയദേവന്‍, ടി.അന്‍സാരി, എം.എം റഫീക്ക്, വി.ടി പ്രവീണ്‍കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...