പത്തനംതിട്ട : അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അഗ്‌നിശമന സേനയ്ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍. അഗ്‌നിശമന സേനയ്ക്കായി 50 പുതിയ സ്‌പ്രേയിങ് മെഷീനുകള്‍ സര്‍ക്കാര്‍ വാങ്ങി. ഇതില്‍ ജില്ലയ്ക്കായി അനുവദിച്ച മൂന്ന് സ്‌പ്രേയിങ് മെഷീനുകള്‍ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ വീണാ ജോര്‍ജ് എംഎല്‍എ ഏറ്റുവാങ്ങി. തുടര്‍ന്ന് അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഗ്നിശമന സേനയുടെ ഫസ്റ്റ് റസ്‌പൊണ്ട് വാഹനം എംഎല്‍എ അണുനാശിനി തളിച്ച് അണുമുക്തം ആക്കി. പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം മഹത്തായ സേവനമാണ് ഫയര്‍ ഫോഴ്‌സ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഫയര്‍ഫോഴ്‌സ് വാഹനം കടന്നു വരാത്ത സ്ഥലങ്ങളിലും അണുവിമുക്ത പ്രവര്‍ത്തനം സാധ്യമാക്കുന്നതാണ് പുതിയ ഉപകരണം. 15 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപകരണം ആളുകള്‍ക്ക് ചുമന്ന് കൊണ്ടു പോകാന്‍ കഴിയും.
അണുനശീകരണത്തിന് അഗ്നിശമന സേനയ്ക്ക് സ്‌പ്രെയിങ് മെഷീനുകള്‍
RECENT NEWS
Advertisment