രണ്ട് വയസുകാരന്റെ തല കലത്തിനുള്ളില്‍ കുടുങ്ങി ; അഗ്‌നിശമന സേന കലം മുറിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രണ്ടു വയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ  കലം അഗ്‌നിശമന സേന മുറിച്ചുനീക്കി. തത്തംപള്ളി സ്വദേശി ചാക്കോ ജോണിന്റെ മകന്‍ മെല്‍വിന്‍ ചാക്കോ എന്ന കുട്ടിയുടെ തലയാണ് കലത്തിനുള്ളില്‍ കുടുങ്ങിയത്. വീട്ടുകാര്‍ പലവിധത്തില്‍ ശ്രമിച്ചു നോക്കിയിട്ടും കലം ഊരിമാറ്റാന്‍ കഴിയാതായതോടെ അസ്വസ്ഥനായ കുട്ടിയെ പിതാവ് അഗ്‌നിശമന സേനാ നിലയത്തില്‍ എത്തിക്കുകയായിരുന്നു. സേനാംഗങ്ങള്‍ ഷിയേഴ്‌സ്, കട്ടര്‍ മുതലായ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ 10 മിനുട്ട് കൊണ്ട് കുട്ടിക്ക് യാതൊരു പോറലുമേല്‍ക്കാതെ കലം ഊരിയെടുത്തു. ബൈജു പണിക്കരുടെ നേതൃത്വത്തില്‍ ബദറുദ്ദീന്‍, ജോസഫ്, കബീര്‍, ജിജോ ആന്റണി, യേശുദാസ്, ശുഹൈബ്, സനല്‍കുമാര്‍, സുകു എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...