കോറോണ വൈറസ് : തലസ്ഥാന നഗരം ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോറോണ വൈറസ് കേരളത്തിലും പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ വൈറസിനെ പ്രതിരോധിക്കാനായി തലസ്ഥാന നഗരം മുഴുവനും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കി. കിഴക്കേകോട്ടയും പത്മനാഭസ്വാമി ക്ഷേത്രനട ഉള്‍പ്പെടെ വിവിധ മേഖലകള്‍ രാവിലെതന്നെ ശുചീകരിച്ചു. അണുവിമുക്ത നടപടികള്‍ പൂര്‍ണ്ണമായും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് നടത്തുന്നത്.

കിഴക്കേക്കോട്ടയിലെ പോസ്റ്റ് ഓഫീസുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ അണുവിമുക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ ചാല പരിസരവും കരിമടം കോളനിയുമാണ് അണുവിമുക്തമാക്കിയത്. കൂടാതെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, പട്ടം, സ്റ്റാച്യൂ, വെള്ളയമ്പലം, മ്യൂസിയം, കവടിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജ് പരിസരവും ശുചിയാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കല്‍ നടപടികള്‍ നടക്കുന്നത് സ്റ്റേഷന്‍ ഓഫീസര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...