റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ പദ്ധതിയുമായി ഫയർഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ ഫയർ ഫോഴ്സിന്‍റെ പുതിയ പദ്ധതി. ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി റോഡ് സുരക്ഷാ സമിതി രൂപീകരിക്കാൻ ഫയർ ആന്‍റ് റിസ്‌ക്യു ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യയുടെ ഉത്തരവ്. റോഡ് അപകടങ്ങളില്‍ ജീവനുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് റോഡ് അപകട രക്ഷാ സമിതിക്ക് രൂപം നൽകാൻ ഫയർ ഫോഴ്സ് തീരുമാനിച്ചത്.

ഫയർ സ്റ്റേഷൻ ഓഫസർക്കാണ് ഓരോ പ്രദേശത്തെയും ടീമുകളുടെ ചുമതല. സിവിൽ ഡിഫൻസ് അംഗങ്ങളും വോളണ്ടിയർമാരും ചേരുന്ന സമിതിയിൽ ഡ്രൈവർമാരെയും ഉൾപ്പെടുത്തും.അപകടം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ എടുക്കുന്നതിൽ അപ്പുറം അപകടം ഉണ്ടായാൽ മരണം ഒഴിവാക്കാനുള്ള ജീവൻ രക്ഷക്കുള്ള വിദഗ്ദ പരിശീലനം ഈ സമിതിക്കു നൽകും.

വിദഗ്ദ പരിശീലനം നൽകിയ സമിതി അപകട മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ശബരിമല തീർത്ഥാടന കാലത്ത് അപകടം കുറക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും സമിതി രൂപീകരിച്ചുള്ള സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതി രൂപീകരണം അടിയന്തിരമായി നടത്തി അപകട മരണം കുറക്കാനുള്ള ക്രിയാത്മക ഇടപെടലാണ് ഫയർ ഫോഴ്സ് ലക്ഷ്യമിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...