Monday, May 12, 2025 8:51 pm

ഫയർ ഫോഴ്സിന്‍റെ  ‘ജലപീരങ്കി’ 13 മണിക്കൂറിന് ശേഷം  ഫലം കണ്ടു

For full experience, Download our mobile application:
Get it on Google Play

പന്തളം : ആംബുലന്‍സ് കണ്ട് ഭയന്ന് തെങ്ങിന്‍റെ മുകളിൽ കയറിയ  യുവാവിനെ താഴെയിറക്കാൻ 13 മണിക്കൂറിന് ശേഷം  ഒടുവില്‍ ഫലം കണ്ടത് ഫയർ ഫോഴ്സിന്‍റെ  ‘ജലപീരങ്കി’യാണ്. ഫയർ എൻജിനിൽ നിന്നു ഹോസ് ഉപയോഗിച്ചു വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് ഇയാൾ താഴേക്ക് ഇറങ്ങി. പകുതി ഭാഗമെത്തിയപ്പോൾ തിരിച്ചു കയറാനുള്ള ശ്രമം നാട്ടുകാർ തെങ്ങു കുലുക്കിയും തടഞ്ഞു.

പന്തളത്ത് കടയ്ക്കാട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തുടങ്ങിയ പരിഭ്രാന്തി പുലർച്ചെയോടെയാണ് വിജയം കണ്ടത്. മദ്യപാനിയായ യുവവിവിനെ ചികിത്സയ്ക്കായി  കൊണ്ടുപോകാന്‍ നടത്തിയ ശ്രമിച്ചതിനാലാണ് ഇയാള്‍ തെങ്ങില്‍ കേറി അഭ്യാസം കാട്ടിയത്. ഇതിന് മുമ്പും  ഇയാള്‍ ഇതേ ശ്രമം നടത്തിയിട്ടുണ്ട്. ഗോവണി സ്ഥാപിച്ചു മുകളിലേക്ക് കയറാനുള്ള ശ്രമം ഇത്തവണ നടന്നില്ല. മുൻകരുതലെന്ന നിലയിൽ താഴെ സുരക്ഷാവലയും സ്ഥാപിച്ചിരുന്നു.

2 പേർ തെങ്ങിന്‍റെ  മുകളിലെത്തി യുവാവിനോട് സംസാരിക്കുകയും  തെങ്ങിന്‍റെ ഓലയും മറ്റും നീക്കം ചെയ്തെങ്കിലും യുവാവ് വഴങ്ങാന്‍ തയാറായില്ല. ഒന്നരയോടെ ഫയർ ഫോഴ്സ് എത്തി വെള്ളം ചീട്ടിയതിനെ തുടര്‍ന്ന്  യുവാവ്  പതുക്കെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. തെങ്ങിൽ നിന്നിറങ്ങുന്നതിനിടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. താഴെയെത്തിയ ഉടനെ ഫയർ ഫോഴ്സ് യുവാവിനെ പൊലീസിനു കൈമാറി. പിന്നീട് ബന്ധുക്കൾക്കൊപ്പം യുവാവിനെ ആശുപത്രിയിലേക്കും കൊണ്ടു പോയി.

ഫയർ ഫോഴ്സിന്‍റെ   ദൗത്യം
രാത്രി വൈകിയുള്ള രക്ഷാപ്രവർത്തനം  ഫയർ ഫോഴ്സിന് വലിയ വെല്ലുവിളിയായിരുന്നു. അനുനയ ശ്രേമം പരാജയപ്പെട്ടതിനാല്‍ ഒരു പരീക്ഷണം എന്ന നിലയിലാണ് വെള്ളം പമ്പ് ചെയ്തത്. തൊട്ടു പിന്നാലെ യുവാവ് ഇറങ്ങി തുടങ്ങിയതോടെ സേനാംഗങ്ങൾക്കും ആശ്വാസമായി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിയാസുദ്ദീൻ, ഫയർ ഓഫീസർമാരായ ഷാജു, സാബു, സൂരജ്, പ്രജോഷ്, അനീഷ്, രവി, സുരേഷ് കുമാർ, പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അജിത് കുമാർ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു. നാട്ടുകാരുടെ  പിന്തുണയും ഉദ്യോഗസ്ഥർക്ക് ഏറെ സഹായകരമായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ പിഎസ്‌സി അഭിമുഖം

0
പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍...

യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം : ആശുപത്രിയുടെ ക്ലിനിക്കല്‍ ലൈസന്‍സ് റദ്ദാക്കി

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍...

റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ...

ഇടുക്കി മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം....