അനധികൃത പാര്‍ക്കിങ് ; റാന്നി നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : അനധികൃത പാര്‍ക്കിങ് റാന്നി നഗരത്തില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം.
സംസ്ഥാന പാത വന്നതോടെ റോഡിന് വീതികൂടിയെങ്കിലും റോഡിൽ അനധികൃത പാർക്കിംങ്ങ് കാരണം വാഹനങ്ങൾക്ക് പോകുവാൻ സൗകര്യം പരിമിതം. ഇട്ടിയപ്പാറ മുതൽ ബ്ലോക്ക് പടിവരെ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നത് നിത്യസംഭവമാണ്. ഇങ്ങനെ തോന്നുംപടി വാഹനങ്ങള്‍ കൊണ്ടിടുന്നതിലധികവും സ്വകാര്യ വാഹനങ്ങളാണ്. റാന്നി ടൗണിൻ്റെ പരിസര പഞ്ചായത്തുകളിൽ ക്രഷർ യൂണിറ്റുകളും പാറമടകളും പ്രവർത്തിക്കുന്നതിനാൽ നിരവധി ടോറസ് ടിപ്പർ ലോറി അടക്കമുള്ള ഭാരവാഹനങ്ങൾ കൂടുതലായി ഓടുന്നുണ്ട്.

ദിനം പ്രതി ജില്ലക്ക് പുറത്തുനിന്നും നിരവധി വാഹനങ്ങളാണ് റാന്നിയിലെത്തുന്നത്. സ്കൂൾ സമയത്ത് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും ബാക്കി മുഴുവൻ സമയത്തും വലിയ വാഹനങ്ങളുടെ നീണ്ട നിരയാണ്. സംസ്ഥാന പാത നിർമ്മാണം ടൗണിൽ കഴിഞ്ഞെങ്കിലും വാഹന പാർക്കിംങ്ങ് അടക്കം ക്രമീകരണങ്ങൾ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അനധികൃത പാർക്കിംങ്ങ് നടത്തുന്ന വാഹനങ്ങൾക്ക് മേൽ നടപടി സ്വീകരിക്കുവാന്‍ പോലീസ് മോട്ടോര്‍ വാഹനവകുപ്പിന് താത്പര്യവുമില്ല.

അപകടങ്ങളോ അതു സംബന്ധിച്ച വാര്‍ത്തകളോ വരുന്നതോടെ പേരിന് ഒരു പരിശോധന നടത്തുന്നതോടെ പോലീസിന്‍റെ ജോലിയും കഴിയും. റാന്നിയില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വണ്‍വെ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ക്കെതിരേയും അനധികൃത പാര്‍ക്കിംങ്ങ് നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...