മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ തട്ടിപ്പ് ; പണം തിരികെകിട്ടണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ രാത്രി സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ തട്ടിപ്പ് പണ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ രാത്രി സമരം നടത്തി. ബാങ്കിനുള്ളിലായിരുന്നു നിക്ഷേപകരുടെ രാത്രി സമരം. സ്ത്രീകളടക്കമുള്ള നിക്ഷേപകര്‍ നടത്തിയ ആറുമണിക്കൂറോളം നീണ്ട സമരം രാത്രി 11 മണിയോടെ അവസാനിപ്പിച്ചു.

ഇന്ന് രാവിലെ പോലീസിന്‍റെ സാന്നിധ്യത്തില്‍ ബാങ്ക് ഭരണസമിതിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. 2016 ല്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയില്‍ മുന്നൂറിലധികം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. 36 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയതെങ്കിലും അതില്‍ കൂടുതലുണ്ടെന്നാണ് സഹകരണ വകുപ്പ് വിലയിരുത്തല്‍. പണം തിരികെ കിട്ടാന്‍ വര്‍ഷങ്ങളായി വിവിധ സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും ഫലമില്ലാതായതോ ടെയാണ് രാത്രികാല പ്രതിഷേധം നടത്തിയത്.

സ്ത്രീകളടക്കമുള്ള നിക്ഷേപകര്‍ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാങ്ക് അടയ്ക്കാന്‍ അനുവദിക്കാതെ ആയിരുന്നു പ്രതിഷേധം. ബാങ്ക് അധിക്യതരുടെ ആവശ്യപ്രകാരം മാവേലിക്കര സിഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തിചര്‍ച്ച നടത്തിയിട്ടും നിക്ഷേപകര്‍ പിന്‍മാറിയില്ല. നിക്ഷേപം സമയബന്ധിതമായി തിരികെ നല്‍കുമെന്ന ഉറപ്പ് നല്‍കിയാല്‍ പിന്‍മാറാമെന്ന് നിക്ഷേപകര്‍ പറഞ്ഞു.

രാത്രി 11 മണിയോടെ കൂടുതല്‍ പോലീസ് എത്തി ബലം പ്രയോഗിച്ച് നിക്ഷേപകരെ ബാങ്കിനു പുറത്തിറക്കാന്‍ ശ്രമിച്ചു. നിക്ഷേപകര്‍ പുറത്തിറങ്ങാന്‍ തയാറായില്ല. ഇന്ന് രാവിലെ ബാങ്ക് പ്രസിഡന്റ് അടക്കമുള്ള ബാങ്ക്ഭരണ സമിതി അംഗങ്ങളുമായി പോലീസിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാത്രി സമരം അവസാനിപ്പിച്ചു. നിക്ഷേപം തിരികെ ലഭിക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും രാത്രികാല സമരം അടക്കുള്ള ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...