Monday, April 22, 2024 3:55 pm

അമ്മയുടെ കാമുകന്‍ എട്ടു വയസ്സുകാരനെ ക്രൂരമായി കൊന്ന കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി കുമാരമംഗലത്ത് അമ്മയുടെ കാമുകന്‍ എട്ടു വയസ്സുകാരനെ ക്രൂരമായി കൊന്ന കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. തൊടുപുഴ അഡീഷണന്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ പ്രതി അരുണ്‍ ആനന്ദ് നേരിട്ട് ഹാജരായാകും കുറ്റപത്രം വായിച്ചുകേള്‍ക്കുക. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണ് അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദിച്ചും എടുത്ത് എറിഞ്ഞും ക്രൂരമായി പീഡിപ്പിച്ചത്.

Lok Sabha Elections 2024 - Kerala

2019 എപ്രില്‍ ആറിനാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ എട്ടുവയസ്സുകാരന്‍ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു സംഭവത്തിന് ഒരു വര്‍ഷം മുമ്പ് മരിച്ചു. ബിജുവിന്‍റെ മരണശേഷം കാമുകനായ അരുണ്‍ ആനന്ദിനൊപ്പം താമസം ആരംഭിച്ച യുവതിയുടെ മൂത്ത കുട്ടിയാണ് അരുണിന്‍റെ ക്രൂര മര്‍ദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അരുണ്‍ ആനന്ദിന് മുട്ടം പോക്സോ കോടതി 21 വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു. മൂന്നു ലക്ഷത്തി എണ്‍പത്തൊന്നായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു.

ദേഹോപദ്രവം ഏല്പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈംഗീക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗീകാതിക്രമം,രക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുക തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സാഹചര്യത്തില്‍ അരുണ്‍ ആനന്ദിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ അരുണ്‍ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്. മരിച്ച കുട്ടിയുടെ പിതാവിന്‍റെ മരണം കൊലപാതകം ആണെന്ന് ഈയിടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് ബിജെപി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുഴഞ്ഞുകയറ്റക്കാർ പരമാർശത്തിൽ മോഡിയെ പിന്തുണച്ച്...

തോമസ് ഐസക് വീണ്ടും പെരുമാറ്റ ചട്ട ലംഘനം നടത്തുന്നു : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോമസ് ഐസക് വീണ്ടും പെരുമാറ്റ ...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും നാളെ

0
കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും...

ഓര്‍ഡറിന് അഞ്ചുരൂപ ; സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു

0
ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓര്‍ഡറിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന...