തൃശൂർ കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽ രണ്ട് വനപാലകർ മരിച്ചു ; ഒരാള്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽ രണ്ട് വനപാലകർ മരിച്ചു. ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാവകരൻ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്ന പ്രദേശമാണിത്.  പത്തോളം ഫോറസ്റ്റ് വാച്ചർമാരാണ് സ്ഥലത്തെത്തിയത്.

തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേർ പൊള്ളലേറ്റ് മരിച്ചത്. കൊടുമ്പ് സ്വദേശി ശങ്കരൻ എന്നയാളാണ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്വേഷ്യ മരങ്ങൾ ധാരാളമുള്ള പ്രദേശത്താണ്  തീപിടിത്തമുണ്ടായത്. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ‌പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...