നഗരമദ്ധ്യത്തിലെ ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നഗരമദ്ധ്യത്തിലെ ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കൈതക്കോട് പുത്തന്‍വീട്ടില്‍ ബാദുഷയുടെ ഉടമസ്ഥതയില്‍ വെങ്ങല്ലൂര്‍ മുളയാനിക്കുന്നേല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോണ്‍ ഫര്‍ണിച്ചര്‍ ഷോപ്പിലാണ് രാവിലെ ഒമ്പതേമുക്കാലോടെ തീ പിടുത്തമുണ്ടായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് തീ പടര്‍ന്നു പിടിക്കുന്നത് കണ്ടത്. കടയിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍ ഉപകരണങ്ങളും തടികൊണ്ടുള്ള ശില്‍പങ്ങളുമടക്കം കത്തി നശിച്ചു. തൊടുപുഴ സ്റ്റേഷനില്‍ നിന്ന് രണ്ടു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ ചില്ലുകളടക്കം കത്തി നശിച്ചു.

തൊട്ടടുത്ത് ബാങ്ക് ശാഖവരെയുണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിലേക്കൊന്നും തീ വ്യാപിച്ചിട്ടില്ല. മുക്കാല്‍ മണിക്കൂര്‍ നേരത്തേ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...