ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കരോള്‍ ബാഗ് മേഖലയില്‍ വന്‍ തീപിടിത്തം. കരോള്‍ ബാഗിലെ ഗഫാര്‍ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാന്‍ 39 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളുകള്‍ കുടുങ്ങി കിടപ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഡല്‍ഹിയിലെ കരോള്‍ ബാഗ് മേഖലയില്‍ വന്‍ തീപിടിത്തം
RECENT NEWS
Advertisment