പാട്‌ന : ബീഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്.
രാത്രി ഓടെയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. 15 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകളും രേഖകളും നശിച്ചിട്ടുണ്ടെന്ന് ബീഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.