ഇടുക്കി : ഇടുക്കിയില്‍ അടുപ്പില്‍നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. നാഗപ്പുഴ സെന്‍റ് മേരീസ് പള്ളിക്ക് സമീപം അറയ്ക്കല്‍ ജിനുവിന്‍റെ വീടാണ് അഗ്നിക്കിരയായത്. അടുപ്പില്‍നിന്ന് തീ ഉയര്‍ന്ന് ചിമ്മിനിയില്‍കൂടി വീടിന്‍റെ മുകള്‍ഭാഗത്തേക്ക് പടരുകയായിരുന്നു. ചിമ്മിനിയുടെ മുകളിലും തടി മച്ചിലുമായി സൂക്ഷിച്ച റബര്‍ഷീറ്റും മറ്റു കാര്‍ഷികോല്‍പന്നങ്ങളും പൂര്‍ണമായി കത്തിനശിച്ചു. തടിയില്‍ മിർമ്മിച്ച ഗോവണിയും വീട്ടിലെ വയറിങ്ങും കത്തിനശിച്ചു. വീടിന്റെ ഭിത്തികള്‍ക്കും പൊട്ടലുണ്ടായിട്ടുണ്ട്.
കലൂര്‍ക്കാട് ഫയര്‍ ഫോഴ്‌സ് നിലയത്തിലെ സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍, സീനിയര്‍ ഓഫീസര്‍ ബിനുമോന്‍, ജോസ് പോള്‍, പി.കെ. ശ്രീജിത്, അജിത്കുമാര്‍, എം. ബിച്ചു, വി. വിജിത്, കെ.എ. സലിം തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടാതെ തൊടുപുഴയില്‍നിന്ന് ഒരു യൂണിറ്റും തീയണക്കുന്നതിന് എത്തിയിരുന്നു.