തിരുവല്ലയിൽ 50 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ 

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി കെട്ടിടം, കടപ്ര-വീയപുരം റോഡ് നവീകരണം, കാവുംഭാഗം-ചാത്തങ്കരി റോഡ് നവീകരണം തുടങ്ങി നാല് വികസനപദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി കെട്ടിടം നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പ്രളയത്തിൽ തകർന്ന കടപ്ര-വീയപുരം റോഡിന്റെ നവീകരണജോലികൾ 5.30-ന് നിരണം പഞ്ചായത്ത് മുക്കിൽവെച്ച് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.

നവീകരിച്ച പൊടിയാടി-പന്നായി റോഡിന്റെ ഉദ്ഘാടനം തുടർന്ന് നടക്കും. കാവുംഭാഗം-ചാത്തങ്കരി റോഡിന്റെ പുനരുദ്ധാരണ ജോലികളുടെ ഉദ്ഘാടനം 6.10-ന് നെടുമ്പ്രം മണക്കാശുപത്രി ജംഗ്ഷനില്‍ മന്ത്രി നിർവഹിക്കും. ഏഴ് കോടി രൂപാ ചെലവിട്ട് പൂർത്തീകരിച്ച അഴിയിടത്തുചിറ-മേപ്രാൽ-കോമങ്കരിച്ചിറ റോഡിന്റെ ഉദ്ഘാടനം വൈകിട്ട് 6.30-ന് മേപ്രാൽ ജംഗ്ഷനില്‍ വെച്ച് മുഹമ്മദ് റിയാസ് നിർവഹിക്കും. മാത്യു ടി. തോമസ് എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...