ഇടുക്കിയില്‍ അടുപ്പില്‍നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയില്‍ അടുപ്പില്‍നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. നാഗപ്പുഴ സെന്‍റ് മേരീസ് പള്ളിക്ക് സമീപം അറയ്ക്കല്‍ ജിനുവിന്‍റെ വീടാണ്  അഗ്നിക്കിരയായത്. അടുപ്പില്‍നിന്ന് തീ ഉയര്‍ന്ന് ചിമ്മിനിയില്‍കൂടി വീടിന്‍റെ മുകള്‍ഭാഗത്തേക്ക് പടരുകയായിരുന്നു. ചിമ്മിനിയുടെ മുകളിലും തടി മച്ചിലുമായി സൂക്ഷിച്ച റബര്‍ഷീറ്റും മറ്റു കാര്‍ഷികോല്‍പന്നങ്ങളും പൂര്‍ണമായി കത്തിനശിച്ചു. തടിയില്‍ മിർമ്മിച്ച ഗോവണിയും വീട്ടിലെ വയറിങ്ങും കത്തിനശിച്ചു. വീടിന്റെ ഭിത്തികള്‍ക്കും പൊട്ടലുണ്ടായിട്ടുണ്ട്.

കലൂര്‍ക്കാട് ഫയര്‍ ഫോഴ്‌സ് നിലയത്തിലെ സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍, സീനിയര്‍ ഓഫീസര്‍ ബിനുമോന്‍, ജോസ് പോള്‍, പി.കെ. ശ്രീജിത്, അജിത്കുമാര്‍, എം. ബിച്ചു, വി. വിജിത്, കെ.എ. സലിം തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടാതെ തൊടുപുഴയില്‍നിന്ന് ഒരു യൂണിറ്റും തീയണക്കുന്നതിന് എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...