കൊച്ചി : കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര പിണര്‍മുണ്ടയില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അസം സ്വദേശി അസീബുള് റഹ്മാനാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന അസം സ്വദേശി റഷീദുള്‍ ഇസ്ലാം (19) പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി
യായിരുന്നു സംഭവം.
പൂച്ചക്കല്‍ വിനോദ് തരകന്റെ ഉടമസ്ഥതയിലുള്ള ‘ക്ലേസിസ് ഹൈറ്റ്സ്’ എന്ന15 നില ഫ്ളാറ്റിന്റെ ആറാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിയില്‍ കൂട്ടിയിട്ടിരുന്ന പിവിസി പൈപ്പുകള്‍, പെയിന്റ്, കടലാസുകള്‍, തെര്‍മോക്കോള്‍ സീലിംഗുകള്‍ തുടങ്ങിയവയ്ക്കാണ് തീപിടിച്ചത്. പട്ടിമറ്റം, തൃക്കാക്കര അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥത്തെത്തിയാണ് തീയണച്ചത്.