തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടിത്തം. പക്ഷികളെ തുരത്താന്‍ പടക്കം പൊട്ടിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. വിമാനത്താവളത്തിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. വന്‍തോതിലുള്ള പക്ഷിക്കൂട്ടം ഭീഷണിയായ സാഹചര്യത്തിലാണ് അധികൃതര്‍ക്ക് പടക്കം പൊട്ടിക്കേണ്ടി വന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷി വിമാനത്തിലിടിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതേതുടര്‍ന്ന് വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും മുമ്പ് അതീവ ജാഗ്രതയിലാണ് ജീവനക്കാര്‍.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടിത്തം
RECENT NEWS
Advertisment