Friday, July 4, 2025 6:49 am

യാത്രക്കാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 28 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കന്നൗജ് (ഉത്തര്‍ പ്രദേശ്‌ ) : യാത്രക്കാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 28 പേര്‍ മരിച്ചു . മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍പ്പെട്ട പലരുടെയും നില ഗുരുതരമാണ്. അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ തീപിടിക്കുകയായിരുന്നു. 28 പേര്‍ മരിച്ചത് കൂടാതെ  21 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും തീയണച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യുപി സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. മന്ത്രി രാം നരേഷ് അഗ്നിഹോത്രിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും അദേഹം വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പോലീസ് പിടികൂടിയ ബിഹാറുകാരി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിയെന്ന് അന്വേഷണ സംഘം

0
തൃശൂർ : ഗുരുഗ്രാമിലെത്തി തൃശൂർ പോലീസ് പിടികൂടിയ ബിഹാറുകാരി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിയെന്ന്...

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

0
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി...

ഷെയർ ട്രേഡിങിലൂടെ വൻ ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ 59കാരൻ...

0
തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന്...

7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ

0
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി...