കന്നൗജ് (ഉത്തര്‍ പ്രദേശ് ) : യാത്രക്കാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 28 പേര്‍ മരിച്ചു . മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍പ്പെട്ട പലരുടെയും നില ഗുരുതരമാണ്. അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 28 പേര്‍ മരിച്ചത് കൂടാതെ 21 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും തീയണച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യുപി സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. മന്ത്രി രാം നരേഷ് അഗ്നിഹോത്രിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും അദേഹം വ്യക്തമാക്കി.