രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് വിസര്‍ജ്യം നീക്കിച്ച അധ്യാപികയ്ക്ക് തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് വിസര്‍ജ്യം നീക്കിച്ച ഗവണ്‍മെന്റ് അധ്യാപികയ്ക്ക് തടവുശിക്ഷ. നാമക്കല്‍ മുനിസിപ്പല്‍ സ്‌കൂള്‍ അധ്യാപിക വിജയലക്ഷ്മിയെയാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. കൂടാതെ 1000 രൂപ പിഴയും ഒടുക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. പിന്നോക്കവിഭാഗക്കാരനായ ബാലനെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച്‌ മാലിന്യം നീക്കം ചെയ്യിക്കുകയായിരുന്നു.

2015 നവംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പഠിപ്പിക്കാനെത്തിയ ടീച്ചര്‍ ക്ലാസില്‍ വിസര്‍ജ്യം കണ്ടു. അന്വേഷിച്ചപ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ചെയ്തതാണെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ക്ലാസുകാരനായ ശശിധരനെക്കൊണ്ട് വെറും കയ്യാല്‍ മാലിന്യം നീക്കിക്കുകയായിരുന്നു. ഇത് കുട്ടി മാതാപിതാക്കളെ അറിയിച്ചു. അടുത്തദിവസം ബന്ധുക്കളും അയല്‍ക്കാരുമെല്ലാം ചേര്‍ന്ന് അധ്യാപികയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് സ്‌കൂളില്‍ എത്തി. പരാതിയെത്തുടര്‍ന്ന് അതിന് അടുത്ത ദിവസം തന്നെ ടീച്ചര്‍ അറസ്റ്റിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....