എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ അവകാശ സംരക്ഷണ സംഗമം എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, ജീവനക്കാർക്ക് ഗുണകരമായ രീതിയിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് രണ്ടാംഘട്ടം ജീവനക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ വിഭാഗം ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്.കെ.സുനിൽ കുമാർ, അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനിൽ കുമാർ, അനു കെ.അനിൽ കുമാർ, ദർശൻ ഡി കുമാർ, പിക്കു വി.സൈമൺ, ദിലീപ് ഖാൻ, ആർ.പ്രസാദ്, ബ്രാഞ്ച് ഭാരവാഹികളായ സുനിൽ കൃഷ്ണൻ, റിയാസ് അഹമ്മദ്, അരുൺ സി.എസ്, കെ.ഷാജൻ, വി.ബിജു, ഷെബിൻ വി ഷേക്ക്, ജയപ്രസാദ്, അനിൽ കുമാർ, ജുബി തോമസ്, സജീവ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...