പമ്പാ നദിയില്‍ ഡിങ്കി മറിഞ്ഞ് ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പാ  നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് ഫയര്‍ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. പത്തനംതിട്ട ഫയര്‍ ബ്രിഗേഡിലെ ഫയര്‍മാന്‍ തിരുവനന്തപുരം ഒറ്റശേഖരമംഗലം ശരത് ഭവനില്‍ ആര്‍ ശരത് (30) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെ വടശേരിക്കര മാടമണ്‍ തടയണയുടെ സമീപമാണ് സംഭവം.

അഞ്ച് ജീവനക്കാരാണ് ഡിങ്കിയില്‍ ഉണ്ടായിരുന്നത്. തടയണയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍ ഡിങ്കിയില്‍ വെള്ളം കയറി മുങ്ങുകായിയിരുന്നു. നാല് പേര്‍ നീന്തി രക്ഷപെട്ടു. ശരത് ഡിങ്കിയ്ക്ക് അടിയിലായിപ്പോയി. 30 മീറ്റര്‍ താഴെ നിന്ന് ശരത്തിനെ കണ്ടെത്തി കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറന്നിട്ടിരുന്നതിനാല്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഇന്ന് രാവിലെ മാടമണ്‍ ചൂരപ്ലാക്കല്‍ ശിവനെ( 55)യാണ് മാടമണ്‍ പമ്പ് ഹൗസിനു സമീപം ഒഴുക്കില്‍ പെട്ടു കാണാതായത്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടം. അടിത്തട്ടില്‍ പാറ നിറഞ്ഞ സ്ഥലമാണ്. ആനത്തോട് ഡാം ഷട്ടര്‍ അടച്ചതിന് ശേഷമാണ് തെരച്ചില്‍ നടത്തിയതെങ്കിലും നദിയില്‍ ജലനിരപ്പ് കൂടിയിരുന്നു.

പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലത്താണ് അപകടം സംഭവിച്ചത്. തല ശക്തിയായി പാറക്കെട്ടില്‍ ഇടിച്ചതാകാം മരണ കാരണമെന്ന് കരുതുന്നു. മൃതദേഹം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ശിവന് വേണ്ടിയുള്ള തിരച്ചില്‍ താത്ക്കാലികമായി ഫയര്‍ ഫോഴ്‌സ് അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...