കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കളമശ്ശേരി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന പരാതികള്‍ തള്ളി മുഖ്യമന്ത്രി. ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. ഓക്സിജന്‍ ട്യൂബ് മാറിക്കിടക്കാനുള്ള സാധ്യതയില്ല. ഒറ്റപ്പെട്ടതെങ്കിലും വ്യാജപ്രചാരണവുമായി ചിലര്‍ രംഗത്തുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍, കളമശ്ശേരി മെഡിക്കല്‍ കോളജിലെ കോവിഡ് ഐ.സി.യുവിലുണ്ടായ ചികില്‍സാ പിഴവാണ് സി.കെ. ഹാരിസിന്റെ മരണത്തിനിടയാക്കിയതെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി ബന്ധുകള്‍ പോലീസിന് മൊഴി നല്‍കി. അതേസമയം കളമശ്ശേരി ആശുപത്രിയിലെ ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു

അതിനിടെ, ആര്‍.എം. ഒയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ ശവപ്പെട്ടി വിതരണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തിലേക്ക് ജീവന്‍ രക്ഷാ മാര്‍ച്ചും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...