പത്തനംതിട്ട നഗരസഭ ആസ്ഥാനത്ത് തീപിടുത്തം ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിരാവിലെ സൈറണിട്ട് ഫയര്‍ ഫോഴ്‌സും ആംബുലന്‍സും പത്തനംതിട്ട നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. പലരും ഫയര്‍ എന്‍ജിനു പിന്നാലെ വിവരം അറിയാനായി ഓടിയെത്തി. പിന്നാലെ ചിലരെ സ്ട്രെച്ചറില്‍ എടുത്തു ആംബുലന്‍സിലേക്കു കയറ്റുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. ആശങ്കകള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കു ശേഷമാണ് ആളുകള്‍ക്ക് കാര്യം പിടികിട്ടിയത്. ദുരന്ത നിവാരണ വിഭാഗവും ഫയര്‍ ഫോഴ്‌സും പോലീസും സംയുക്തമായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ മോക്ക് ഡ്രില്‍ ആയിരുന്നു സംഭവം.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. മാര്‍ക്കറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ പെട്ടന്ന് തീ പിടുത്തം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന രീതി ആയിരുന്നു മോക്ക് ഡ്രില്ലില്‍ അവതരിപ്പിച്ചത്. പോലീസും ആംബുലന്‍സും ഫയര്‍ ഫോഴ്‌സും ദുരന്തനിവാരണ വോളണ്ടിയര്‍മാരും പങ്കെടുത്തതോടെ മോക്ക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയായി. പങ്കെടുത്ത സേന അംഗങ്ങളെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...