താറാവ് കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും മാര്‍ച്ച് 26ന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പക്ഷിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും മാര്‍ച്ച് 26ന് രാവിലെ ഒമ്പതിന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജന്തു രോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോ – ഓര്‍ഡിനേറ്റര്‍ ഡോ.എസ് സിന്ധു പദ്ധതി വിശദീകരിക്കും.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, എംഎല്‍എ മാരായ രമേശ് ചെന്നിത്തല, പി.പി ചിത്തരഞ്ജന്‍, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ശോഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ടി.ഇന്ദിര, ഗ്രാമപഞ്ചായത്ത് പ്രസിന്റുമാരായ ഷീജാ സുരേന്ദ്രന്‍, എസ്.അജയകുമാര്‍, എസ്.ഹാരിസ്, എസ്.സുരേഷ്, എബി മാത്യൂ, അജിതാ അരവിന്ദന്‍, മിനി മന്മഥന്‍, കെ.എസ് സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...