അടികാടിനു തീ പിടിച്ച് ട്രാന്‍സ്ഫോര്‍മറിന് സമീപം എത്തി ; സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

റാന്നി : അടികാടിനു തീ പിടിച്ചത് ട്രാന്‍സ്ഫോര്‍മറിന് പരിസരത്തേക്കു പടര്‍ന്നത് പരിഭ്രാന്തി പരത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. ഉതിമൂടിന് സമീപം വലിയകലുങ്കില്‍ ഇന്നു വൈകുന്നേരം അഞ്ചു മണിയോടെയാണ് ഏവരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. സ്വകാര്യ വ്യക്തി വസ്തു ഫ്ലോട്ടുകളായി തിരിക്കുന്ന ജോലികള്‍ നടക്കുന്നതിന് സമീപത്തെ അടികാടിനാണ് തീപിടിച്ചത്.

ഇത് പടര്‍ന്നു കയറി പരിസര പ്രദേശങ്ങള്‍ കത്തിയമര്‍ന്നു. തീ ട്രാന്‍സ്ഫോര്‍മറിന് സമീപം വരെ എത്തിയിരുന്നെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തതിനാല്‍ ദുരന്തം ഒഴിവായി. റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ എളുപ്പം നിയന്ത്രണ വിധേയമാക്കിയതോടെയാണ് ദുരന്തഭീതി വിട്ടൊഴിഞ്ഞത്. പരിശോധനകള്‍ക്ക് ശേഷം പിന്നീട് വൈദ്യുതി പുനസ്ഥാപിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...