സഹപ്രവർത്തകർ നൽകിയ അംഗീകാരം ഭാര്യയ്ക്ക്‌ സമർപ്പിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഗ്നിരക്ഷാനിലയത്തിൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് സേവാമെഡൽ ലഭിച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.ശ്രീകുമാറിനും അനുമോദനമുണ്ട്. അത് സ്വീകരിച്ചുനടത്തിയ പ്രസംഗത്തിൽ അദ്ദേഹം വികാരാധീനനായി. ‘സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായ കാലമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ എല്ലാം വിട്ടുപോയ സമയം. ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയാൽ പുറത്തിറങ്ങാതെയിരിക്കും. അങ്ങനെ നാലഞ്ചുമാസം. അപ്പോഴെല്ലാം തുണയായി നിന്നത് എന്റെ ഭാര്യയാണ്. പോയവരെല്ലാം തിരികെ വരുമെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞു അശ്വസിപ്പിച്ചു.’ ശ്രീകുമാറിന്റെ വാക്കുകൾ ഇടറി.

തുടർന്ന് തന്റെ ജീവിതം മുങ്ങിപ്പോകാതെ ചേർത്തുപിടിച്ച ഭാര്യ പി.എസ്.ബിന്ദുകുമാരിയെ വിളിച്ച തനിക്കുലഭിച്ച പൊന്നാട അണിയിച്ചു മാറോടുചേർത്തു.  പത്തനംതിട്ട അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥരായ ഇ.നൗഷാദ്, ടി.നൗഷാദ്, എസ്.ശ്രീകുമാർ എന്നിവർക്കാണ് 2024-ലെ, മുഖ്യമന്ത്രിയുടെ ഫയർ സർവീസ് സേവാമെഡൽ ലഭിച്ചത്. ജില്ലാ ഫയർ ഓഫീസർ ബി.എം.പ്രതാപ് ചന്ദ്രനാണ് മൂന്നുപേരെയും പൊന്നാടയും മെമന്റോയും നൽകി ആദരിച്ചത്. കൊല്ലം ജില്ലയിലെ ഓടനാവട്ടം സ്വദേശിയായ ശ്രീകുമാർ പത്തനംതിട്ട ജില്ലാ ഫയർ ആൻഡ് റെസ്ക്യു സ്‌കൂബാ ടീം അംഗം കൂടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...