കടമ്പനാട് : നേരിയ അശ്രദ്ധ മൂലം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന പോത്ത് റോഡില്‍ ഒന്നരകിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ചത്തു. ലോറി ഉടമ വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെ ലോറിയ്ക്ക് പിന്നില്‍ കെട്ടിയിട്ടതാണ്. ഈ വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി. പിന്നില്‍ കുരുങ്ങി കിടന്ന പോത്ത് റോഡില്‍ ഒന്നര കിലോമീറ്ററോളം ഉരഞ്ഞും ഇഴഞ്ഞും ഒടുവില്‍ ചത്തു. ഗണേശ വിലാസം ഷാജി വിലാസത്തില്‍ അജിയുടേതാണ് ലോറിയും പോത്തും. അജിക്ക് സുഖമില്ലാത്തതിനാല്‍ ലോറി ഓടിക്കാന്‍ മറ്റൊരു ഡ്രൈവറെ വിളിച്ചിരുന്നു. പോത്തിനെ ലോറിക്ക് പിന്നില്‍ കെട്ടിയിട്ടിരുന്നത് ഇദ്ദേഹം ശ്രദ്ധിച്ചില്ല. പോത്തിനെ പിന്നില്‍ കെട്ടിയിരിക്കുന്നത് അറിയാതെ വാഹനം ഓടിച്ചു പോവുകയും ചെയ്തു. ഒന്നര കിലോമീറ്ററോളം ലോറി പോത്തിനെ വലിച്ചിഴച്ചു കൊണ്ട് പോയി. കുറച്ചു ദൂരം ചെന്നപ്പോള്‍ റോഡിലെ വൈദ്യുതി തൂണില്‍ കുരുങ്ങി കയര്‍ പൊട്ടി. പോത്ത് റോഡില്‍ വീഴുകയും ചെയ്തു. റോഡിലൂടെ ഇഴഞ്ഞ് മാരക പരുക്കേറ്റ പോത്ത് ഇതിനോടകം ചത്തു. വീട്ടിലുള്ളവരോട് ഏറ്റവും ഇണങ്ങിയതായിരുന്നു പോത്ത്. അശ്രദ്ധ മൂലം പോത്ത് ചത്തു പോയതിന്റെ സങ്കടത്തിലാണ് അജി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























