പരാതിക്കാരിയോട് മോശം പെരുമാറ്റം; ഡിവൈ.എസ്.പി.ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരാതിയുമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ ഡിവൈ.എസ്.പി.ക്ക് സസ്പെൻഷൻ. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയെത്തുടർന്നാണ് നടപടി. പരാതിയുമായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ 26-കാരിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശമില്ലാതെ മനഃപൂർവം മണികണ്ഠൻ വിളിപ്പിച്ച് പരാതികേട്ടു. അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് അവരോട് അനാവശ്യ സംസാരംനടത്തി. തുടർന്ന് ഔദ്യോഗികവാഹനത്തിൽ തൊട്ടടുത്ത ബസ്‌സ്റ്റാൻഡിൽ യുവതിയെ കൊണ്ടുവിടുകയുംചെയ്തു.

ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാർ ഇത് കണ്ടിരുന്നു. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളുമുണ്ട്. ഇതേത്തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമല്ലാതെത്തന്നെ വനിതാ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി അവരെ കാണുന്നത് പതിവായിരുന്നെന്നും ഉത്തരവിൽ പറയുന്നു. 2016-ൽ പീഡനക്കേസിലെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഡിലായിരുന്നു. മലപ്പുറത്ത് എസ്.ഐ.യായിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായും കുറ്റവാളിയുമായി ബന്ധമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം സേനയുടെ അന്തസ്സുതകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...

ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ...

0
കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ...