ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കാക്കവയലില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിൽ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. കാക്കവയല്‍ ശ്രീ ശാസ്ത ഭഗവതി ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിളക്ക് വെക്കാനെത്തിയവരാണ് മുൻവാതിലില്‍ തീ പുകയുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

ക്ഷേത്രഭൂമിയില്‍ കഴിഞ്ഞദിവസം ക്ഷേത്ര കമ്മിറ്റിയുമായി ബന്ധമുള്ള സമീപവാസി മതില്‍ കെട്ടിയിരുന്നു. ഇത് ഒരുവിഭാഗം ചേര്‍ന്ന് തകര്‍ത്തു. ഇതിന് പിന്നാലെയാണ് ശ്രീ കോവില്‍ അഗ്നിക്കിരയാക്കിയത്. നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമാണ് തീവെപ്പ് എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ നടത്തിപ്പ് കമ്മിറ്റിക്കാണെന്നും ഇത് കുടുംബസ്വത്താക്കാന്‍ ചിലർ ശ്രമംനടത്തുന്നുെണ്ടന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കര്‍ശന നടപടി വേണമെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് താമരശ്ശേരി ഇൻസ്പെക്ടർ ടി.എ അഗസ്റ്റിൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...