മണ്ഡലക്കാലം തുടങ്ങിയിട്ടും അയ്യപ്പന്‍മ്മാര്‍ക്കായുള്ള ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ഡലക്കാലം തുടങ്ങിയിട്ടും അയ്യപ്പന്‍മ്മാര്‍ക്കായുള്ള ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയില്ല. നാറാണംമൂഴി പഞ്ചായത്തിലെ പ്രധാന ഇടത്താവളമായ അത്തിക്കയം അറയ്ക്കമണ്ണില്‍ പേപ്പറകളില്‍ മാത്രം ഒതുങ്ങി. പമ്പാനദിയിലേയ്ക്ക് ഇറങ്ങുന്ന പടവുകള്‍ക്കരികിലായി സ്ഥിരം നിര്‍മ്മിക്കാറുണ്ടായിരുന്ന താത്ക്കാലിക ശുചിമുറികള്‍ ഇത്തവണ നിര്‍മ്മിച്ചിട്ടില്ല. ഇതു നിര്‍മ്മിക്കാന്‍ കരാറായെന്നു പറയുന്നെങ്കിലും ജോലികള്‍ ആരംഭിച്ചിട്ടില്ല.

അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്ന സ്ഥലം ചെളിക്കുണ്ടായി കിടക്കുകയാണ്. കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള ടാങ്ക് വൃത്തിഹീനമായി കിടക്കുകയാണ്. എരുമേലി വഴിയെത്തുന്ന വലിയ വാഹനങ്ങളിലെ തീര്‍ത്ഥാടകര്‍ ശബരിമലയ്ക്കുള്ള യാത്രക്കിടെ വിശ്രമിക്കാനും സ്നാനത്തിനുമായി തങ്ങുന്ന പ്രധാന ഇടത്താവളമാണ് അത്തിക്കയം.പഞ്ചായത്ത് ഭരണ സമതിയുടെ അനാസ്ഥമൂലം വലയുന്നത് അന്യസംസ്ഥാനത്തു നിന്നടക്കമെത്തുന്ന ഭക്തരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...