തൃശ്ശൂരിൽ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ രാത്രി വീണ്ടും പടക്കം പൊട്ടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും പടക്കം പൊട്ടി. സ്‌ഫോടന സ്ഥലം പരിശോധിക്കുന്നതിനിടെയാണ് രാത്രി 7.30ഓടെ വീണ്ടും ഒരു പടക്കം പൊട്ടിയത്. ആര്‍ക്കും പരിക്കേറ്റില്ല. ഇതോടെ അപകടസാധ്യത മുന്‍നിര്‍ത്തി എല്ലാവരെയും പുറത്തേക്ക് മാറ്റി. വെടിക്കെട്ടുപുര നിലനിന്നിരുന്ന സ്ഥലത്ത് അകത്തുകയറി പരിശോധന നടത്തിയെന്നും മുഴുവനായ മൃതശരീരങ്ങളായി ഒന്നും ലഭിച്ചില്ലെന്നും തൃശൂര്‍ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

ലഭിച്ച ശരീരഭാഗങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തിയാലേ മരിച്ചവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ. 30നും 40നും ഇടയില്‍ ആളുകളാണ് വെടിക്കെട്ടുപുരയില്‍ ജോലിയിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഒരാള്‍ വെന്റിലേറ്ററിലാണെന്നും കളക്ടര്‍ അറിയിച്ചു. അപകടത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...