കിണറ്റിൽ വീണ വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കിണറ്റിൽ വീണ വയോധികനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. വടശ്ശേരിക്കരയിൽ തെക്കും മല ഈറോലിക്കൽ വാസുദേവ കുറുപ്പി(77)നെ ആണ് കിണറ്റിൽ നിന്നും അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മേൽ മറയില്ലാത്ത 33 അടിത്താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ കാൽതെറ്റി വീഴുകയായിരുന്നു. ഇന്ന് വെളുപ്പിന്ന് നാലരയോടെ ആയിരുന്നു സംഭവം. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി ഇടിഞ്ഞുവീഴാറായ കിണറില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

കുടിവെള്ളത്തിന് ഉപയോഗിക്കാത്ത ജീർണ്ണിച്ച വസ്തുക്കളുള്ള അപകടകരമായ കിണറ്റിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായർ റോപ്പിന്റെയും റസ്ക്യൂ നെറ്റിന്റെയും സഹായത്താൽ അതി സാഹസികമായി മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ കിണറ്റിൽ ഇറങ്ങി ഇദ്ദേഹത്തെ കരയിൽ എത്തിച്ചു. സജ്ജമാക്കിയ ആംബുലൻസിൽ കിണറ്റിൽ വീണ ആളിനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്യാംജി, ഉണ്ണികൃഷ്ണൻ, അനുരാജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രമാകാന്ത് ഹോം ഗാർഡ് മാരായ അജയകുമാർ, പ്രസന്നൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...