കണ്ണൂർ : കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് തലശ്ശേരി അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷകരായി. ധർമടം പഞ്ചായത്തിലെ അണ്ടലൂർ മുണ്ടുപറമ്പിൽ നിന്നുള്ള കുടുംബമാണ് അപകടം പിണഞ്ഞ കുട്ടിയെയും കൊണ്ട് തലശ്ശേരി അഗ്നിരക്ഷാ നിലയത്തിലേക്ക് ഓടിയെത്തിയത്. കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ തല കലത്തിൽ കുടുങ്ങിയത്. വീട്ടുകാർ കിണഞ്ഞ് ശ്രമിച്ചിട്ടും കുട്ടിയുടെ തല പാത്രത്തിൽ നിന്ന് പുറത്തെടുക്കാനായില്ല. പ്രാണവേദനയാൽ വാവിട്ടു കരഞ്ഞ കുട്ടിയെയും കൊണ്ട് രക്ഷിതാക്കൾ തലശ്ശേരി അഗ്നി രക്ഷാ സേന നിലയിലെത്തുകയായിരുന്നു. കട്ടർ ഉപയോഗിച്ച് കലം മുറിച്ചാണ് തലശ്ശേരി അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ. രജീഷ്, സി.വി. ദിനേശൻ (ഗ്രേഡ്), സീനിയർ ഫയർ ആൻസ് റസ്ക്യൂ ഓഫീസർമാരായ ജോയ്, ബിനീഷ് നെയ്യോത്ത്, ബൈജു പാലയാട്, ഓഫീസർമാരായ കെ. നിജിൽ, കെ.പി. സൽമാൻ ഫാരിസ്, ആർ.എസ്. ഷെറിൻ, പ്രജിത്ത് നാരായണൻ, പി. ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.