മരം മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് പരിക്കേറ്റ യുവാവിന് അഗ്‌നിരക്ഷ സേന രക്ഷകരായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മരം മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് പരിക്കേറ്റ യുവാവിന് അഗ്‌നിരക്ഷ സേന രക്ഷകരായി. ഒഴുകൂര്‍ വാറച്ചാല്‍ വീട്ടില്‍ അബ്ദുനാസറിനെ (മുജീബ്) യാണ് 35 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് മലപ്പുറത്തു നിന്നെത്തിയ സേനാംഗങ്ങള്‍ പുറത്തെടുത്തത്. പോത്തുവെട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കിണറിനോട് ചേര്‍ന്നുള്ള പ്ലാവ് മുറിക്കുന്നതിനിടെയാണ് അപകടം. മരം മുറിച്ചു മാറ്റുന്നതിനിടെ അബ്ദുനാസര്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ അടിയില്‍ പാറയുള്ളതാണ്. മരം മുറിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന യന്ത്രവുമായാണ് വീണത്.

മലപ്പുറം അഗ്‌നിരക്ഷാ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ. സു ധീഷാണ് കിണറ്റില്‍ ഇറങ്ങി അബ്ദുനാസറിനെ പുറത്തെത്തിച്ചത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എം. പ്രദീപ് കുമാര്‍, കെ. മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ മനോജ് മുണ്ടേക്കാടന്‍, അനൂപ് ശ്രീധരന്‍, കെ. അബ്ദുല്‍ ജബാര്‍, അക്ഷയ് രാജീവ്, ശ്യാം സതീഷ്, ഹോംഗാര്‍ഡ്മാരായ വി. ബൈജു, സി. രാ ജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...