ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക ; സുപ്രധാന അറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ ഭീഷണികളെ കേന്ദ്ര ഏജൻസിയായ സേർട്ട്-ഇൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ ഭീഷണി മറികടക്കാനാകുമെന്നും ഏജൻസി മുന്നറിയിപ്പ് നല്കുന്നുണ്ട്.കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും അതിലൂടെ പ്രധാനപ്പെട്ട ര​ഹസ്യ വിവരങ്ങൾ ചോർത്താനും ഫയർഫോക്‌സിലെ പ്രശ്‌നങ്ങൾ ഉപയോഗപ്പെടുത്തി ഒരു ഹാക്കർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഫയർഫോക്‌സ് ഇഎസ്ആർ 115.9 ന് മുമ്പുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9 ന് മുമ്പുള്ള വേർഷനുകൾ എന്നിവയിലാണ് നിലവിൽ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. മോസില്ലയുടെ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുന്നവർ കഴിയുന്നതും വേ​ഗം അവ അപ്ഡേറ്റ് ചെയ്യണമെന്നാണ് സേർട്ട്-ഇൻ പുറത്തിറക്കിയ നിർദേശത്തിലുളളത്. കൂടാതെ ഉല്പന്നങ്ങൾക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാർട്ടി ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സേർട്ട്-ഇന്നിന്റെ നിർദേശത്തിൽ പറയുന്നുണ്ട്.

2023 നവംബറിലും സേർട്ട് – ഇൻ സമാനപ്രശ്നത്തിൽ മുന്നറിയിപ്പ് നല്കിയിരുന്നു. ഉപഭോക്താക്കളുടെ ഉപകരണത്തിൽ കടന്നുകയറാൻ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങൾ ഫയർഫോക്സിലുണ്ടെന്നും അതിനാൽ മോസില്ലയുടെ ഉല്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും തന്നെയായിരുന്നു മുന്നറിയിപ്പ്. 115.50.0ന് മുമ്പുള്ള ഫയർഫോക്സ് ഇഎസ്ആർ വേർഷനുകൾ, 120ന് മുമ്പുള്ള ഫയർഫോക്സ് ഐഒഎസ് വേർഷനുകൾ, 115.5ന് മുമ്പുള്ള മോസില്ല തണ്ടർബേർഡ് വേർഷൻ എന്നീ പതിപ്പുകളിലെ പ്രശ്‌നങ്ങളാണ് അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കൂടാതെ ഫയർഫോക്സ് ആപ്പിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അന്ന് ഏജൻസി ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...