തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന വെടിക്കെട്ട് നിയന്ത്രണം ; എല്‍ഡിഎഫ് പ്രതിഷേധ സംഗമം 30ന്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തൃശൂര്‍ നടുവിലാലില്‍ ജങ്ഷനില്‍ പ്രതിഷേധ പരിപാടി സി പി എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സി പി എം. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സി പി ഐ. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. തൃശൂര്‍ നഗരത്തില്‍ വെടിക്കെട്ടിന്റെ ദൂരപരിധി പ്രായോഗികമായി ഇതു നടത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഉയര്‍ത്തിയത് ദുരുദ്ദേശപരമാണ്. ഒരു ഭാഗത്ത് കേരള സര്‍ക്കാര്‍ പൂരം കലക്കി എന്ന് ആക്ഷേപിക്കിക്കുകയും മറുഭാഗത്ത് പൂര നടത്തിപ്പ് തന്നെ തടസപ്പെടുത്തുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി പ്രതിനിധി ഇതുവരെ പ്രശ്‌നത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ല. യു ഡി എഫും വിഷയത്തില്‍ ഒളിച്ചു കളിക്കുകയാണെന്നും എൽഡിഎഫ് ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം...

ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

0
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ...

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

0
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....