ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി : തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ചന്ദനപ്പള്ളി : പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന  വെടിക്കെട്ട് ഇത്തവണ ഒഴിവാക്കാന്‍ തീരുമാനമായി. തൃശൂര്‍ മുണ്ടത്തിക്കോട്ട് ദുരന്ത പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വെടിക്കെട്ട്  ഒഴിവാക്കിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നിര്‍ദ്ദേശിച്ചിരുന്നു.

വെടിക്കട്ടിനായി നീക്കിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാനും തീരുമാനിച്ചു. മേയ് 7,8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്നും കാതോലിക്ക ബാവ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി വലിയ പള്ളി, തെള്ളിയൂര്‍ പള്ളികളില്‍ ആണ്  ഈ തീരുമാനം ആദ്യം നടപ്പാക്കുന്നത്. മറ്റെല്ലാ പള്ളികളും ഈ തീരുമാനത്തെ അനുകൂലിക്കുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...