മോഷണക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് മൂന്ന് മാസം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: നൂറനാട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി. ചാരുംമൂട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയിൽ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020-ൽ നൂറനാട് ലെപ്രസി സാനിറ്റോറിയം പ്രദേശത്തെ ലൈൻ റീറൂട്ട് ചെയ്യുന്നതിനുള്ള കരാർ ജോലികൾക്കിടെ കെഎസ്ഇബിയുടെ ചെമ്പ് കമ്പികൾ മോഷ്ടിച്ചതാണ് കേസിന് ആസ്പദമായ സംഭവം.

കേസിലെ ഒന്നാം പ്രതി കൊല്ലം പനയം വില്ലേജിൽ പുന്നവിള വടക്കേതിൽ വീട്ടിൽ ശ്രീകുട്ടൻ (27), രണ്ടാം പ്രതി കൊല്ലം പെരുമൺ ശിവമന്ദിരം വീട്ടിൽ രാജേഷ് (38) എന്നിവരെയാണ് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. നൂറനാട് സബ് ഇൻസ്‌പെക്ടർ കെആർ രാജീവ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സിപിഒ ഗണേഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...