പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കമാകും. വിക്ടേഴ്‌സ് ചാനല്‍-വെബ്‌സൈറ്റ് വഴിയാണ് ക്ലാസുകള്‍. രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകള്‍. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. രാത്രി 8.30 മുതല്‍ 9.30 വരെ പുനഃസംപ്രേഷണവും ഉണ്ടാകും.

ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്സ്, ഫിസിക്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളുടെ ക്ലാസുകളാകും ഉണ്ടാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കി ക്ലാസുകള്‍ ഇന്ന് തുടങ്ങാന്‍ തീരുമാനിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....