ചെങ്ങന്നൂർ : കേരളാ ഗവർമെന്റിന്റെ അസ്സൻഡ് കേരളാ പദ്ധതിയുമായി സഹകരിച്ചു തുടങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ബയോ ഹോസ്പിറ്റലായ ഡോ.കെ.എം. ചെറിയാൻ മൾട്ടി സ്പെഷ്യാലിറ്റി ബയോ ഹോസ്പിറ്റലിന്റെ നിർമ്മാണ പുരോഗതി തദ്ദ്വേശ സ്വയംഭരണ വകുപ്പ് മന്ത്രി .എം. സി.മൊയ്തീൻ വിലയിരുത്തി. മുളക്കുഴ പഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഐ.സ്.ഒ പ്രഖ്യാപനവും നടത്തിയ ശേഷം ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി.
കല്ലിശേരി അംബിരേത്ത് ജംഗ്ഷനു സമീപമാണ് ആശുപത്രിയുടെ നിർമ്മാണം നടക്കുന്നത്. ഇതിന്റെ ശിലാസ്ഥാപന കർമം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. ചെങ്ങന്നൂർ എം എൽഎ സജി ചെറിയാൻ, മാനേജിംഗ് ഡയറക്ടർ ഫാ.അലക്സാണ്ടർ കൂടാരത്തിൽ, ഡയറക്ടർ ജൂബി മാത്യം എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു..