സഞ്ചരിക്കുന്ന ശ്മശാനവുമായി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചകവാതകം ഇന്ധനമായി പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ശ്മശാനം സജ്ജമാക്കാനൊരുങ്ങി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2018-2019 വര്‍ഷത്തെ ഫണ്ടില്‍നിന്ന് മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. മാര്‍ച്ച് 31 മുന്‍പായി സഞ്ചരിക്കുന്ന ശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും തുച്ഛമായ നിരക്കില്‍ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുകയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് പറഞ്ഞു.

സഞ്ചരിക്കുന്ന പാചകവാതക ശ്മശാനത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ കൊടുമണ്ണില്‍ പൊതുശ്മശാനമില്ല. മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്ത ഗ്രാമപഞ്ചായത്തിലെയും സമീപദേശങ്ങളിലെയും കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന ശ്മശാനം ഗുണകരമാകും. വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടു പോകാന്‍ സാധിക്കുന്ന രീതിയിലാകും സഞ്ചരിക്കുന്ന ശ്മശാനം ഒരുക്കുക. അരമണിക്കൂര്‍ സമയത്തിനുളളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ കഴിയുമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍ പറഞ്ഞു. ശ്മശാനം വാങ്ങുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ സാമുദായിക, സാമൂഹിക സംഘടനകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. ദീര്‍ഘകാലമായുളള പ്രദേശവാസികളുടെ ആവശ്യമാണ് സഞ്ചരിക്കുന്ന ശ്മശാനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...