കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ; മാർച്ച് മാസം പ്രധാന കെട്ടിടംപണി തുടങ്ങും – ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യപടിയായി ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു. ഇതിന്റെ  ഉദ്ഘാടനംആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ക്വാർട്ടേഴ്‌സുകളുടെ നിർമ്മാണവും ഇതോടൊപ്പം ആരംഭിക്കുകയാണ്. മൂന്ന് ക്വാർട്ടേഴ്സുകളാണ് നിർമ്മിക്കുന്നത്. അതോടൊപ്പം ടേബിൾ ടെന്നീസ്,  ബാസ്ക്കറ്റ് ബോൾ, ടെന്നീസ് എന്നീ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നതിനായി കളിസ്ഥലങ്ങളും ഒരുക്കും. വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി സ്ഥലം ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മാർച്ച് മാസം തന്നെ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 29.5 കോടി രൂപയാണ് മൊത്തം നിർമ്മാണ ചെലവ്. പ്രധാന വഴി കൂടാതെ കോന്നി മെഡിക്കൽ കോളേജ് റോഡിലേക്ക് എത്തിച്ചേരാൻ മറ്റൊരു റോഡ് കൂടി നിർമ്മിക്കുന്ന നടപടികളും നടന്നു വരുന്നു. തദ്ദേശീയരായ ആളുകൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ഗജ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി.എം, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്യക്ഷൻ മോഹനൻ കാലായിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു പറപ്പള്ളിൽ, ജോയ് തോമസ്, ജി.ശ്രീകുമാർ, എൻജിനീയർമാരായ ശരത്ത് ദാസ്, തമിഴ് മണി, പ്രസാദ് അതുമ്പുംകുളം എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...